X
    Categories: indiaNews

രാജ്യത്തെ വിലക്കയറ്റം അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കില്‍

പച്ചക്കറിയുടെയും ഭക്ഷ്യോല്‍പ്പനങ്ങളുടെയും വിലവര്‍ധന രാജ്യത്തെ വിലക്കയറ്റം ഉയര്‍ന്ന നിരക്കിലെത്തിച്ചു. ആറുശതമാനം വരെ ഉയരുമെന്ന റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ജൂലൈയിലെ വിലകയറ്റത്തോത് 7.44 % ആയി. ജൂണില്‍ 4.81 ശതമാനമായിരുന്നു തോത്. ഭക്ഷ്യവില തോത് 11.51 ശതമാനമായി. പച്ചക്കറി വില തോത് മൈനസ് ഒന്‍പത് മൂന്നില്‍ നിന്ന് 37.34 ശതമാനമായും ഉയര്‍ന്നു. 15 മാസത്തെ ഉയര്‍ന്ന നിരക്കിലാണ് വിലകയറ്റം. മത്സ്യം, മാംസം, ധാന്യങ്ങള്‍ എന്നിവയ്ക്കു വില കൂടിയപ്പോള്‍ പഴവര്‍ഗങ്ങള്‍ക്ക് വിലകുറഞ്ഞു.

webdesk13: