india

രണ്ടര മാസത്തിനുശേഷം മണിപ്പുരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു, മൊബൈല്‍ ഇന്റര്‍നെറ്റ് ഇല്ല

By webdesk11

July 25, 2023

വര്‍ഗീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനര്‍ സ്ഥാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍. സ്ഥിര ഐപി കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ നിലവില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുകയുള്ളൂ. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം തുടരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

കലാപം രൂക്ഷമായതിനെ തുടര്‍ന്ന് രണ്ടര മാസം മുന്‍പ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിരുന്നു.