X

ഐപിഎല്‍ 2023: ലേലം ഈ മാസം 23 ന്, 2 കോടി അടിസ്ഥാന വിലയില്‍ ഇന്ത്യന്‍ താരങ്ങളില്ല

2023ല്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ഡിസംബര്‍ മാസം താരങ്ങളെ ലേലം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ ലേലത്തിന് സ്വയം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിസിസിഐയുടെ കണക്കനുസരിച്ച്, അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റിനുള്ള ലേലത്തില്‍ ഉള്‍പ്പെടുത്താന്‍ മൊത്തം 991 കളിക്കാരുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. ലേലത്തില്‍ ഇന്ത്യയില്‍ നിന്ന് 714 താരങ്ങളും മറ്റ് രാജ്യങ്ങളില്‍ നിന്ന് 277 പേരുമാണ് ഉള്ളത്. മിക്ക കളിക്കാരും ഓസ്‌ട്രേലിയയില്‍ നിന്നുള്ളവരാണ്.

ഏറ്റവും പുതിയ ലിസ്റ്റ് പ്രകാരം 21 താരങ്ങള്‍ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കും 10 പേര്‍ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കും 24 പേര്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടിസ്ഥാന വിലയായ 2 കോടി, 1.5 കോടിയില്‍ ഒരു ഇന്ത്യന്‍ താരവും ഉള്‍പ്പെട്ടിട്ടില്ല. മായങ്ക് അഗര്‍വാള്‍, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ എന്നിവരാണ് അടിസ്ഥാന വിലയായ ഒരു കോടിയിലുള്ള മൂന്ന് ഇന്ത്യക്കാര്‍.ഡിസംബര്‍ 23 ന് കൊച്ചിയിലാണ് കളിക്കാരുടെ ലേലം നടക്കുന്നത്.

web desk 3: