X

റാണയുടെയും നരെയ്‌ന്റെയും വെടിക്കെട്ട്; ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍. കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് അടിച്ചെടുത്തു. ടോസ് നേടി ഡല്‍ഹി കൊല്‍ക്കത്തയെ ബാറ്റിങിന് അയക്കുകയായിരുന്നു.

42 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങിയ കൊല്‍ക്കത്തയെ ഓപണര്‍ നിതീഷ് റാണയും അഞ്ചാമനായി ക്രീസിലെത്തിയ വെസ്റ്റിന്ത്യന്‍ താരം സുനില്‍ നരെയ്‌നും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 115 റണ്‍സാണ് ടീമിനായി കൂട്ടിച്ചേര്‍ത്തത്.

നിതീഷ് റാണ 53 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 81 റണ്‍സെടുത്തു. നരെയ്ന്‍ വെറും 32 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 64 റണ്‍സ് വാരി.ഡല്‍ഹിക്കായി റബാഡ, നോര്‍ക്യെ, സ്‌റ്റോയിനിസ്, എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

web desk 3: