X

ഐ.പി.എല്‍; ഘട്ടം ഘട്ടമായി കാണികളെ പ്രവേശിപ്പിക്കും

2022 ഇന്ത്യന്‍ പ്രമിയര്‍ ലീഗിന്റെ ഒന്നാം ഘട്ടത്തില്‍ 25% കാണികളെ അനുവദിക്കാന്‍ ബിസിസിഐയും മഹാരാഷ്ട്ര സര്‍ക്കാരും തീരുമാനിച്ചു. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 15 വരെയാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടത്തിലും ശേഷവും കൂടുതല്‍ പേരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൊവിഡ് സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. മുംബൈയില്‍ ചേര്‍ന്ന സുപ്രധാന യോഗത്തിലാണ് തീരുമാനം.

മാര്‍ച്ച് 26നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്. മുംബൈയും പൂണെയും ഉള്‍പ്പടെ നാല് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. മെയ് 29നാണ് ഫൈനല്‍ മത്സരം. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ രണ്ട് പുതിയ ടീമുകളും ഇത്തവണ  ഉണ്ടാവും. 70 ലീഗ് മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാവുക.

web desk 3: