X
    Categories: gulfNews

ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് എംബസി രജിസ്‌ട്രേഷനില്ലാതെ എക്‌സിറ്റിന് അവസരം

ജു​ബൈ​ല്‍: ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ജു​ബൈ​ലി​ലെ പ്ര​വാ​സി​ക​ള്‍​ക്ക് നാ​ട്ടി​ല്‍ പോ​കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി ഇ​ന്ത്യ​ന്‍ എം​ബ​സി​യും ജു​ബൈ​ല്‍ ലേ​ബ​ര്‍ ഓ​ഫി​സും. കോ​വി​ഡ്കാ​ല​ത്തി​നു​ മു​മ്ബ് നി​ല​നി​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് എം​ബ​സി, ലേ​ബ​ര്‍ ഒാ​ഫി​സ്​ പ്ര​തി​നി​ധി​ക​ള്‍ ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തി പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ എം​ബ​സി​യു​ടെ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്‌​ത്​ അ​നു​മ​തി ല​ഭി​ക്കും​വ​രെ കാ​ത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. ഇ​ത് പ്ര​വാ​സി​ക​ള്‍​ക്ക് ഏ​റെ പ്ര​യാ​സ​വും കാ​ല​താ​മ​സ​വും സൃ​ഷ്​​ടി​ക്കു​ന്ന​താ​യി എം​ബ​സി​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ​യാ​ഴ്ച ജു​ബൈ​ലി​ല്‍ എ​ത്തി​യ എം​ബ​സി വെ​ല്‍​ഫെ​യ​ര്‍ വി​ങ്​ കോ​ണ്‍​സ​ല്‍ ഡി.​ബി. ഭ​ട്ടി, സ​ഹ ഉ​ദ്യോ​ഗ​സ്​​ഥ​ന്‍ ഗാം​ഭീ​ര്‍, പ​രി​ഭാ​ഷ​ക​ന്‍ മു​ബീ​ന്‍, സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ന്‍ സൈ​ഫു​ദ്ദീ​ന്‍ പൊ​റ്റ​ശ്ശേ​രി എ​ന്നി​വ​രും ലേ​ബ​ര്‍ ഓ​ഫി​സ​ര്‍ മു​ത്വ​ല​ഖ് ഖ​ഹ്​​ത്വാ​നി, പ്ര​ശ്ന​പ​രി​ഹാ​ര വി​ഭാ​ഗം ഓ​ഫി​സ​ര്‍ ഹ​സ​ന്‍ ഹം​ബൂ​ബ, ഫൈ​ന​ല്‍ എ​ക്​​സി​റ്റ്​ വി​ഭാ​ഗം ഓ​ഫി​സ​ര്‍ മു​ഹ​മ്മ​ദ് ഖു​വൈ​ലി​ദി എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക്കൊ​ടു​വി​ലാ​ണ് അ​നു​കൂ​ല തീ​രു​മാ​നം.

തൊ​ഴി​ല്‍ വ​കു​പ്പി​െന്‍റ നി​ശ്ചി​ത ഫോ​റം പൂ​രി​പ്പി​ച്ച്‌ എം​ബ​സി​യു​ടെ സീ​ല്‍ ചെ​യ്യാ​തെ ത​ന്നെ ലേ​ബ​ര്‍ ഓ​ഫി​സി​ല്‍ സ​മ​ര്‍​പ്പി​ച്ചാ​ല്‍ മ​തി​യാ​വും. നാ​ട്ടി​ല്‍ പോ​കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ജു​ബൈ​ല്‍ നി​വാ​സി​ക​ള്‍ സൈ​ഫു​ദ്ദീ​ന്‍ പൊ​റ്റ​ശ്ശേ​രി​യെ (0538347917) ബ​ന്ധ​പ്പെ​ടാം.

web desk 1: