X
    Categories: Newsworld

ഇറാനില്‍ മതകാര്യപൊലീസ് നിര്‍ത്തലാക്കി

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം തുടരുന്നതിനിടെമതകാര്യ പൊലീസിനെ പിന്‍വലിച്ച് ഭരണകൂടം. ഇറാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് ജാഫര്‍ മോണ്ടസേരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം മതകാര്യചട്ടങ്ങളെല്ലാം അതേപോലെ നിലനില്‍ക്കും. എല്ലാകാലത്തേക്കുമായാണോ മതകാര്യപൊലീസ് നിര്‍ത്തലാക്കിയതെന്നതിനെക്കുറിച്ച് മോണ്ടസേരി വ്യക്തമാക്കിയില്ല. മുമ്പും ഇത്തരത്തില്‍ മതകാര്യപൊലീസിനെ നിര്‍ത്തലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഔദ്യോഗിക ജുഡീഷ്യല്‍സംവിധാനവുമായി മതകാര്യസേനക്ക് ബന്ധമൊന്നുമില്ല.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് മാഷാ അമിനി എന്ന യുവതിയോട് മതകാര്യപൊലീസ് ഹിജാബ് ധരിക്കാത്തതിന് പൊതുസ്ഥലത്തുവെച്ച് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് സര്‍ക്കാര്‍ കേന്ദ്രത്തില്‍ മരിച്ചനിലയില്‍കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് കാരണമെങ്കിലും പൊലീസിന്റെ മര്‍ദനമാണ ്മരണകാരണമെന്നാണ ്ബന്ധുക്കള്‍ ആരോപിച്ചത്. അന്നാരംഭിച്ച സ്ത്രീകളുടെ പ്രക്ഷോഭമാണ് ഇപ്പോഴും തുടരുന്നത്. അതേസമയം അമേരിക്കയുടെ കൈകളാണ് പ്രക്ഷോഭത്തിനുളളതെന്നാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറയുന്നത.് 1979ലെ ഇറാന്‍ വിപ്ലവത്തിന് ശേഷമാണ് ഹിജാബ് നിര്‍ബന്ധമാക്കിയിരുന്നത്. ഇതിനെതിരെ വിദേശമാധ്യമങ്ങള്‍ നിരവധിതവണ വാര്‍ത്തകള്‍ നല്‍കിയെങ്കിലും പുറകോട്ട്‌പോയിരുന്നില്ല.
വെളുത്തതും പച്ചനിറത്തിലുള്ളതുമായ വാനുകളില്‍ വരുന്ന മതകാര്യപൊലീസ് നിയമം കര്‍ശനമായി നടപ്പാക്കിയിരുന്നു.

web desk 3: