X

ഇസ്ഹാക്ക് കൊലപാതകം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

താനൂരിലെ അഞ്ചുടിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. അഫ്‌സല്‍ എപി, മുഹമ്മദ് ഷെരീദ് എന്നിവരാണ് പിടിയിലായത്.


കഴിഞ്ഞ ദിവസം സംഘത്തിലുള്‍പ്പെട്ട നാല് പേരെ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ ഒമ്പത് പ്രതികളും പൊലീസിന്റെ പിടിയിലായി.പ്രതികള്‍ കൊലയ്ക്കുപയോഗിച്ച മൂന്നു വാളുകളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

web desk 3: