X

ഇസ്രാഈലില്‍ നെതന്യാഹുവിനെതിരെ വന്‍പ്രക്ഷോഭം

സര്‍ക്കാര്‍ നീതിപീഠങ്ങളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഇസ്രാഈലില്‍ വന്‍ജനകീയപ്രക്ഷോഭം. സുപ്രീംകോടതിയെ വരുതിയിലാക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്താനിരിക്കെയാണ് പ്രക്‌ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യൂഹുവിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ശനിയാഴ്ച തെല്‍അവീവ്, ജെറുസലേം, ഹൈഫ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധറാലി. പ്രതിഷേധക്കാരുടെ നേര്‍ക്ക് നേരെ ബലപ്രയോഗത്തിന് ഉത്തരവിട്ടു. ഫലസ്തീന്‍ പതാകകണ്ടാല്‍ വെടിവെക്കാനാണ് ഉത്തരവ്. അബീമാസ് സ്‌ക്വയറില്‍ 18000 പേര്‍ പങ്കെടുത്തു. മഴയിലും തണുപ്പിലും വലിയ പ്രതിഷേധമാണ ്‌നടക്കുന്നത.് ഇസ്രാഈലിന്റെ ജനാധിപത്യത്തെ തകര്‍ക്കുകയാണ് പ്രക്ഷോഭകരെന്ന് മന്ത്രി പറഞ്ഞു. തെല്‍അവീവിലെ പ്രാന്തത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ ഏതറ്റം വരെയും പോകുമെന്ന് വ്യക്തമാക്കി.

അഴിമതിക്കുറ്റത്തിന് വിചാരണ നേരിടുകയാണ് നെതന്യാഹു. ഇതിനിടെയാണ് നിയമനിര്‍മാണം. സുപ്രീംകോടതിയുടെ അധികാരം കുറക്കുക വഴി രക്ഷപ്പെടാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. പാര്‍ലമെന്റിന്റെ നിയന്ത്രണം കോടതികളില്‍ ചെലുത്തുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം.

Chandrika Web: