X
    Categories: gulfNews

ഇസ്രായേല്‍ മന്ത്രി അല്‍ അഖ്‌സ മസ്ജിദ് അങ്കണത്തില്‍ അതിക്രമിച്ചു കയറി; അപലപിച്ച് യുഎഇ

ഇസ്രായേല്‍ മന്ത്രി അല്‍ അഖ്‌സ മസ്ജിദ് അങ്കണത്തില്‍ അതിക്രമിച്ച് കയറിയതിനെ അപലപിച്ച് യുഎഇ. ചൊവ്വാഴ്ച ഇസ്രായേല്‍ സേനയുടെ സംരക്ഷണയിലാണ് മന്ത്രി മസ്ജിദ് അങ്കണത്തില്‍ കയറിയത്.

അല്‍ അഖ്‌സ പള്ളിക്ക് പൂര്‍ണ സംരക്ഷണം നല്‍കേണ്ടതിന്റെയും പ്രകോപനപരമായ നിയമ ലംഘനങ്ങള്‍ തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നിലപാട് വ്യക്തമാക്കി. സമാധാന പ്രക്രിയയുമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള പ്രശ്‌ന പരിഹാരത്തിന് ഭീഷണിയായ നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു.

webdesk13: