X
    Categories: gulfNews

അബുദാബിയില്‍ ഇനി ആഘോഷങ്ങളുടെ പെരുമഴക്കാലം

റസാഖ് ഒരുമനയൂര്‍

അബുദാബി: അബുദാബിയില്‍ ആഘോഷങ്ങളുടെ രാപകലുകള്‍ക്ക് ആരംഭം കുറിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിലേറെയായി നിറം മങ്ങിയ ആഘോഷങ്ങള്‍ ഇക്കുറി കൂടുതല്‍ തിളക്കമുള്ളതായിമാറും.

ഡിസംബര്‍ രണ്ടിന് നടക്കുന്ന ദേശീയദിനാഘോഷങ്ങളും അനുബന്ധ പരിപാടികളും വര്‍ണ്ണാഭമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഇതിനകംതന്നെ ആരംഭിച്ചിട്ടുണ്ട്. തെരുവോരങ്ങളും കോര്‍ണീഷുകളും അംബരചുംബികളും വര്‍ണ്ണങ്ങളില്‍ മുങ്ങിക്കുളിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. 51ാം യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ മോടിപിടിപ്പിക്കുന്ന ജോലികള്‍ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞദിവസം നടന്ന പതാകദിനാചരണം വലിയ ആഘോഷമായാണ് രാജ്യംമുഴുന്‍ അരങ്ങേറിയത്. ചതുര്‍വര്‍ണ്ണദേശീയ പതാകകള്‍ നാടുനീളെ പാറിക്കളിക്കുകയാണ്. വിവിധ വകുപ്പ് കാര്യാലയങ്ങളും സ്വകാര്യസ്ഥാപനങ്ങളും സ്‌കൂളുകളും പതാകദിനത്തില്‍ അനേകങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു.

120 ദിവസം നീണ്ടുനില്‍ക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലിന്‍ ഈ മാസം 18ന് തുടക്കം കുറിക്കും. 4000 പരിപാടികളുമായാണ് ഇക്കുറി സാദിയ് ഫെസ്റ്റിവെല്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. യൂണിയന്‍ പരേഡ്, ദേശീയദിനാഘോഷം, പുതുവത്സരാഘോഷം, ഗ്ലോബല്‍ പരേഡ് എന്നിവ ഇതില്‍ പ്രധാനമാണ്. യുഎഇയുടെ ചരിത്രവും വര്‍ത്തമാനവും വിവരിക്കുന്ന നിരവധി നേര്‍കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം പകരും.

web desk 3: