X

യുഎന്‍എ തട്ടിപ്പ്: ജാസ്മിന്‍ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് എത്തിയത് ലക്ഷങ്ങള്‍

തിരുവനന്തപുരം: യു എന്‍ എ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ജാസ്മിന്‍ഷായുടെ ഭാര്യയുടെ അകൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകള്‍ പുറത്തു വന്നു. 20 ലക്ഷത്തിനു മുകളിലാണ് യു എന്‍ എ അകൗണ്ടില്‍ നിന്ന് നേരിട്ട് ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അകൗണ്ടിലേക്ക് വന്നത്. തൃശൂര്‍ സി ജെ എം കോടതിയിലാണ് രേഖകള്‍ കൈമാറിയിരിക്കുന്നത്.

കേസിലെ മൂന്നാം പ്രതിയും ജാസ്മിന്‍ഷായുടെ െ്രെഡവറും ആയ നിധിന്‍ മോഹന്‍, രണ്ടാം പ്രതിയും യു എന്‍ എ സംസ്ഥാന പ്രസിഡന്റും ആയ ഷോബി ജോസഫ്, നാലാം പ്രതിയും യു എന്‍ എയുടെ ഓഫീസ് സ്റ്റാഫും ആയ ജിത്തു പി ഡി എന്നിവരും ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായി കണ്ടെത്തി.

നിധിന്‍ മോഹന്‍ ഇരുപതുലക്ഷത്തി മുപ്പത്തിഎട്ടായിരം രൂപയും ഷോബി ജോസഫ് നാലുലക്ഷത്തി ഇരുപത്തി എട്ടായിരത്തി മുന്നൂറ്റി പതിനൊന്ന് രൂപയും ജിത്തു പി ഡി മൂന്നുലക്ഷത്തി എണ്ണായിരം രൂപയും നിക്ഷേപിച്ചെന്നാണ് രേഖകള്‍. കേസിലെ രണ്ടും മൂന്നും നാലും പ്രതികള്‍ മാത്രം ചേര്‍ന്ന് ഈ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരിക്കുന്നത് ഇരുപത്തിയേഴുലക്ഷത്തി നാല്പത്തിനായിരത്തി ഒരുനൂറ്റുപതിനൊന്നു രൂപയാണ്.

യു എന്‍ എയുടെ മറ്റു നേതാക്കളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഈ അകൗണ്ടിലേക്ക് ആകെ നിക്ഷേപിച്ചിരിക്കുന്നത് നാല്‍പത്തിമൂന്നുലക്ഷത്തി ഇരുപത്തിമൂവായിരത്തി എഴുനൂറ്റിഅറുപത്തി ഒന്ന് രൂപയാണ്.

chandrika: