X

അവിശ്വാസ ചര്‍ച്ചയില്‍ താരമായി ഗല്ല മുതലാളി

 

തെലുങ്കു ദേശം പാര്‍ട്ടി അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ താരമായക് ആമറോണ്‍ ഉടമസ്ഥന്‍ ഗല്ല മുതലാളി. അമേരിക്കന്‍ ഉച്ചാരണത്തിലുള്ള ഇംഗ്ലീഷുമായി 52കാരനായ ഗല്ല ലോക്‌സഭയില്‍ കത്തിക്കയറി. വിഭജനത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിനുണ്ടായ നഷ്ടങ്ങളും കേന്ദ്രത്തിന്റെ അവഗണനയും വ്യക്തമാക്കിയ ആന്ധ്ര എംപിയുടെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പാര്‍ലമ?െന്റില്‍ ഭരണപക്ഷത്തെ ആക്രമിക്കാന്‍ ചന്ദ്രബാബു നായിഡുവാണ് ഗല്ലയെ നിയോഗിച്ചത്. ചിലരെങ്കിലും ഗല്ലെ ആരെന്ന ചോദ്യമെറിഞ്ഞു.

എന്നാല്‍ ആന്ധ്ര രാഷ്ട്രീയം നീരീക്ഷിക്കുന്നവര്‍ക്ക് ഗല്ല അപരിചിതനല്ല. ഗുണ്ടൂര്‍ എം.പിയായ ഗല്ല ചെറിയ കാലയളവില്‍ ശ്രദ്ധേയമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. ഗല്ലയുടെ മുത്തച്ഛന്‍ പാട്ടൂരി രാജഗോപാല നായിഡു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. സ്വതന്ത്ര പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ച് രാജഗോപാല രണ്ടുതവണ എം.പിയായിട്ടുണ്ട്. മകള്‍ അരുണ കുമാരിയെ അദ്ദേഹം രാഷ്ട്രീയ പിന്‍ഗാമിയാക്കി വളര്‍ത്തി. ഇവരെ പിന്നീട് വ്യവസിയായ രാമചന്ദ്ര നായിഡു ഗല്ല വിവാഹം ചെയ്തു. അമര്‍രാജ ബാറ്ററികളുടെ ഉടമയായിരുന്നു അദ്ദേഹം. അവിഭക്ത ആന്ധ്രയില്‍ പല കോണ്‍ഗ്രസ് സര്‍ക്കാറുകളിലും അരുണ മന്ത്രിയായിരുന്നു. ആന്ധ്രയുടെ വിഭജനത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് ശിഥിലീകരിച്ചു. തുടര്‍ന്ന് 2014 തിരഞ്ഞെടുപ്പിന് മുമ്പ് അരുണാ അരുന്ധതി ടി.ഡി.പിയില്‍ ചേര്‍ന്നു.

22 വര്‍ഷത്തോളം അമേരിക്കയിലായിരുന്നു ഗല്ലയുടെ ജീവിതം. ഉര്‍ബാന-ചാംബിനിലെ ഇല്ലിനോ സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും പഠിച്ചു. 1992-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി കുടുംബ ബിസിനസ് ഏറ്റെടുത്തു. അമ്മയുടെ രാഷ്ട്രീയ ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്ന ജയദേവ് ഗല്ല 2012 ല്‍ തിരുപ്പതിയില്‍ നിന്നുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും നേതൃത്വം ടിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് ഗല്ലയും അമ്മയോടൊപ്പം ടി.ഡി.പിയില്‍ ചേര്‍ന്നു. ടി.ഡി.പി. ടിക്കറ്റില്‍ ഗുണ്ടൂരില്‍ നിന്ന് മത്സരിച്ച് ഗല്ല വിജയിച്ചു.2014-ല്‍ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഗല്ലയുടെ ഹാജര്‍നില 84 ശതമാനമാണ്. അമര്‍ രാജ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണ്. 2014 ലെ തെരഞ്ഞെടുപ്പിന് മുമ്പ് സമര്‍ച്ച റിപ്പോര്‍ട്ടില്‍ ഗല്ലക്ക് 683 കോടി രൂപ ആസ്തിയുണ്ട്

chandrika: