X

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; സംസ്ഥാനങ്ങളുടെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍, എഞ്ചിനീയറിങ് പരീക്ഷകളായ നീറ്റ്, ജെഇഇയും മാറ്റിവയ്ക്കാന്‍ ഉത്തരവിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ബിജെപിയിതര കക്ഷികള്‍ അധികാരത്തിലിരിക്കുന്ന ആറു സംസ്ഥാനങ്ങളാണ് ആവശ്യവുമായി സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം. ജെഇഇ പരീക്ഷ സെപ്തംബര്‍ ഒന്നിന് ആരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 13നാണ് നീറ്റ്.

ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. നേരത്തെ പുറപ്പെടുവിച്ച വിധി ഇപ്പോള്‍ പുനഃപരിശോധിക്കേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കി. ഓഗസ്റ്റ് 17നാണ് 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്.

മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, പഞ്ചാ്, ഛത്തീസ്ഗഡ്, പുതുച്ചേരി സംസ്ഥാനങ്ങളാണ് വിദ്യാര്‍ത്ഥികളുടെ താത്പര്യം മുന്‍നിര്‍ത്തി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. പരീക്ഷ വിദ്യാര്‍ത്ഥികളുടെ ജീവന് ഭീഷണിയാകുമെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

Test User: