X

ജിഷ്ണുവിന്റെ അമ്മയുടെ സമരം: സര്‍ക്കാറിനെതിരെ വിജിലന്‍സ് കോടതി; മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിന്റെ കാരണംം വ്യക്തമാക്കണം

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ നടത്തിയ ഡിജിപി ഓഫീസ് സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിനെതിരെ വിജിലന്‍സ് കോടതി. പരസ്യം നല്‍കാനുണ്ടായ താല്‍പര്യം വ്യക്തമാക്കണമെന്ന് പ്രത്യേക വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. പൊതുജനസമ്പര്‍ക്ക വകുപ്പിനോടാണ് കോടതി പരസ്യം നല്‍കിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്താനെത്തിയ മഹിജക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പൊലീസ് നടത്തിയ ഇടപെടലുകളില്‍ വിമര്‍ശനമുയര്‍ന്നപ്പോഴാണ് പിണറായി സര്‍ക്കാര്‍ വിശദീകരണവുമായി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്. ഒരു കോടിയിലേറെ രൂപ ചെലവിട്ടാണ് പരസ്യം നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ പരസ്യം നല്‍കിയതിന്റെ കാരണം കോടതി ചോദ്യം ചെയ്തത്. സര്‍ക്കാര്‍ പരസ്യങ്ങള്‍ പി.ആര്‍.ഡി വഴി നല്‍കുന്നതിന്റെ അടിസ്ഥാനം, പരസ്യങ്ങളില്‍ സര്‍ക്കാരിന്റെ താല്‍പര്യം എന്നീ വിവരങ്ങള്‍ നല്‍കാനാണ് കോടതിയുടെ ആവശ്യം.

chandrika: