X

ബി.ജെ.പിയുടെ ജയങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷ ഭിന്നത: പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പ്രതിപക്ഷ ഭിന്നത മുതലെടുത്താണ് ബി.ജെ.പി രാജ്യത്ത് ഭരണം പിടിച്ചതെന്നും അതേതന്ത്രം തന്നെയാണ് അവര്‍ ഇപ്പോഴും പയറ്റുന്നതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ. കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കേരള ഹൗസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിയുക്ത എം.പി കൂടിയായ അദ്ദേഹം.

രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര മുന്നണി ശക്തമായി മുന്നോട്ട് വരണമെന്നാണ് മുസ്‌ലിംലീഗ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതനിരപേക്ഷ സഖ്യത്തിലാണ് ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്- അദ്ദേഹം പറഞ്ഞു.
ഗോവയില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടിയുടെ ആലോചനാ യോഗത്തിനു ശേഷം പാര്‍ട്ടി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പിവി അബ്ദുള്‍ വഹാബ് എം.പി തുടങ്ങിയവര്‍ പങ്കെടുത്തു.

chandrika: