X
    Categories: MoreViews

ജെ.എന്‍.യു: വിദ്യാര്‍ത്ഥി മാര്‍ച്ചില്‍ സംഘര്‍ഷം

New Delhi: JNU students raise slogans over the issue of compulsory attendance at a protest in New Delhi on Friday. PTI Photo by Kamal Kishore (PTI3_23_2018_000197B)

 

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും, ടീച്ചേഴ്‌സ് അസോസിയേഷനും പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിവിധ വകുപ്പ് മേധാവികളെ ഒഴിവാക്കിയതിലും ഹാജര്‍ നിര്‍ബന്ധമാക്കിയതിലും പ്രതിഷേധിച്ചാണ് അഝ്യാപക, വിദ്യാര്‍ത്ഥി സംഘടനകള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്.
ഐ.എന്‍.എ മാര്‍ക്കറ്റിന് സമീപം മാര്‍ച്ച തടഞ്ഞ പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ജല പീരങ്കിയും ലാത്തിച്ചാര്‍ജ്ജും നടത്തി. പൊലീസ് നടപടിക്കിടെ നിരവി വിജ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വന്‍ സന്നാഹമാണ് മാര്‍ച്ച് നേരിടാനായി പൊലീസ് ഒരുക്കിയത്. യൂണിവേഴ്‌സിറ്റിയിലെ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയ്യാതെ വിവിധ വകുപ്പ് മേധാവികളെ നീക്കം ചെയ്ത വൈസ് ചാന്‍സലുറുടെ വിദ്യാര്‍ത്ഥി വിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ അഖിയിച്ചിരുന്നു. ഇതിനു പുറമെ ലൈംഗിക അതിക്രമത്തിന്റെ പേരില്‍ അറസ്റ്റിലായ പ്രൊഫ ജൊഹ്രിയെ സസ്പന്റ് ചെയ്യാന്‍ സര്‍വകലാശാല തയ്യാറാവാത്തതും വിദ്യാര്‍ത്ഥിക ളുടെ പ്രതിഷേധത്തിന് കാരണമായി. ബിജെപി സര്‍ക്കാരാണ് പ്രൊഫ. ജഗദീഷ് കുമാറിനെ വൈസ് ചാന്‍സലര്‍ പദവിയില്‍ നിയമിച്ചത്. പരസ്യമായി സംഘപരിവാര്‍ ആശയങ്ങളെ പിന്തുണക്കുന്നയാളാണ് വിസിയെന്ന് വിദ്യാര്‍ത്ഥികളും, അധ്യാപകരും ആരോപിക്കുന്നു. ഒന്‍പതോളം വിദ്യാര്‍ത്ഥിനികള്‍ പ്രൊഫസര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടും നടപടിയെടുക്കാത്തത് വിസിയുടെ പക്ഷപാതിത്വമാണ് കാണിക്കുന്നതന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍ നേതാവ് ഗീതാകുമാരി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാറിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളാണ് ജെഎന്‍യുവിനെ നശിപ്പിക്കാനുള്ള ശ്രമത്തിന് പിന്നിലെന്നും അവര്‍ ആരോപിച്ചു. ഒരാഴ്ച്ചയായി ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്ക് സമരം നടക്കുകയാണ്.

chandrika: