X
    Categories: Newsworld

ജോ ബൈഡന്റെ വിജയം യുഎസ് കോണ്‍ഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു; ജനുവരി 20ന് താഴെയിറങ്ങുമെന്ന് ട്രംപ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു. ഭൂരിപക്ഷത്തിന് വേണ്ട 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്നതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ കടന്നുകയറി അക്രമം അഴിച്ചുവിട്ടതിന് ശേഷം സഭ വീണ്ടും ചേര്‍ന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്.

തെരഞ്ഞെടുപ്പില്‍ 306 ഇലക്ടറല്‍ വോട്ടുകളാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബൈഡന് ലഭിച്ചത്. 232 വോട്ടുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആണ് വിജയം ഔദ്യോഗികമായി അംഗീകരിച്ചത്. ജനുവരി 20ന് ഭരണ കൈമാറ്റം യഥാക്രമം നടക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് വിജയം അംഗീകരിച്ചതിന് മിനിറ്റുകള്‍ക്കകം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

‘തെരഞ്ഞെടുപ്പ് ഫലത്തോട് എനിക്ക് തീര്‍ത്തും വിയോജിപ്പുണ്ടെങ്കിലും വസ്തുതകള്‍ എന്നെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും, ജനുവരി 20 ന് യഥാക്രമം ഭരണകൈമാറ്റം സംഭവിക്കും’ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് ഡാന്‍ സ്‌കാവിനോ പുറത്തിറക്കിയ പ്രസ്താവനയില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

 

web desk 1: