X

ഇടിഞ്ഞുതാഴുന്ന ജോഷിമഠ്; മനുഷ്യ നിര്‍മ്മിതമോ, പ്രകൃതി പ്രതിഭാസമോ?

ന്യൂഡല്‍ഹി: ഇടിഞ്ഞുതാഴുന്ന ജോഷിമഠ് വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഒപ്പം ഒരു ചോദ്യം കൂടി ഉയരുന്നുണ്ട്. മനുഷ്യ നിര്‍മ്മിത ദുരന്തമാണോ ഇത്, അതോ പ്രകൃതി പ്രതിഭാസമാണോ എന്നതാണത്. അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പ്രശ്ന കാരണമെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.

അതേസമയം മനുഷ്യന്റെ ഇടപെടലിനൊപ്പം ഭൗമ പ്രതിഭാസങ്ങള്‍ കൂടി കാരണമായിട്ടുണ്ടാകാമെന്നാണ് വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഡയരക്ടര്‍ കാലാചന്ദ് സെയിനിന്റെ വാദം. കാല്‍ നൂറ്റാണ്ട് മുമ്പുണ്ടായ ഭൂകമ്പവും പില്‍ക്കാലത്തുണ്ടായ ഉരുള്‍പൊട്ടലും മിന്നല്‍ പ്രളയവും മണ്ണിനെ ഇളക്കമുള്ളതാക്കി മാറ്റിയിട്ടുണ്ടാകാമെന്നും ഇതിന്റെ തുടര്‍ച്ചയായി ഭൂമിക്കടയില്‍ പാറകള്‍ക്ക് ഉള്‍പ്പെടെ സംഭവിക്കുന്ന സ്ഥാനചലനമാകാം വിള്ളല്‍ പ്രത്യക്ഷപ്പെടാന്‍ കാരണമെന്നുമാണ് കാലാചന്ദ് നിരത്തുന്ന വാദം.

ഭൂകമ്പ സാധ്യതാ മേഖലയാണ ജോഷിമഠ്. താണുപോകുന്ന മേഖലയിലാണ് ജോഷിമഠ് സ്ഥിതിചെയ്യുന്നത് 1976ലെ മിശ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായും അദ്ദേഹം പറയുന്നു. ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കേബിള്‍ കാറിനായി വര്‍ഷങ്ങളോളം നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ, ടൂറിസം വികസനങ്ങളുടെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ബാധിച്ചിരിക്കാനിടയുള്ള മറ്റ് കാര്യങ്ങള്‍.

 

webdesk11: