kerala

ജുമുഅ നിസ്‌ക്കാരത്തില്‍ 40 പേര്‍ കവിയരുത്

By chandrika

August 21, 2020

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജുമുഅ നിസ്‌ക്കാരത്തില്‍ 40 പേര്‍ കവിയരുതെന്ന് കോഴിക്കോട് കളക്ടര്‍ സാംബശിവറാവു. ജുമുഅക്ക് 40 പേരില്‍ കൂടരുതെന്നും മറ്റു പ്രാര്‍ത്ഥനകള്‍ക്ക് 20 ല്‍ അധികം പേരേയും അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. ജുമുഅയില്‍ പങ്കെടുക്കുന്നവര്‍ ആറടി അകലവും കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ജുമുഅ നിസ്‌ക്കാരം അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.