X
    Categories: indiaNews

‘കര്‍ഷകരുടെ സമരത്തെ വഴിതിരിച്ചുവിടാന്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്’ : കപില്‍ സിബല്‍

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് പിന്നാലെ നടന്ന അക്രമ സംഭവങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ആര്‍ക്കും പ്രവേശനമില്ലാത്ത ചെങ്കോട്ടയില്‍ കയറി കൊടി പറത്താന്‍ എങ്ങനെ ഇവര്‍ക്കായെന്നും കപില്‍ സിബല്‍ ചോദിച്ചു.

‘ആര്‍ക്കും കൃത്യമായ അനുവാദമില്ലാതെ ചെങ്കോട്ടയില്‍ പ്രവേശിക്കാന്‍ പോലും സാധിക്കില്ല. പക്ഷെ അവര്‍ നേരെ പോയി കൊടി ഉയര്‍ത്തി. അവരെ ആരും തടഞ്ഞില്ലെന്ന് അവരും പറയുന്നു. കര്‍ഷകരുടെ സമരത്തെ വഴിതിരിച്ച് വിടാന്‍ നിരവധി ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്,’ കപില്‍ സിബല്‍ പറഞ്ഞു.

നിലവില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്ന സിംഘു, ഖാസിപൂര്‍, തിക്രി എന്നീ അതിര്‍ത്തികളില്‍ ജനുവരി 31 വരെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഈ അതിര്‍ത്തികളിലേക്കുള്ള റോഡുകളും പൊലീസ് അടച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഖാസിപൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഒഴിപ്പിക്കുന്നതിനായി യു. പി പൊലീസും കേന്ദ്ര സേനയും എത്തിയെങ്കിലും പ്രശ്‌നം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് കര്‍ഷകര്‍ സംഘടിച്ചതോടെ ജില്ലാ മജിസ്‌ട്രേറ്റ് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

 

 

web desk 3: