X

കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് ആരോപിച്ച് യാത്രക്കാരന്റെ 48 ലക്ഷം രൂപ വിലയുള്ള വാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അടിച്ചു തകര്‍ത്തു

കരിപ്പൂര്‍: സ്വര്‍ണക്കടത്തെന്ന് സംശയിച്ച് യാത്രക്കാരന്റെ വിലപിടിപ്പുള്ള വാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടിച്ചു തകര്‍ത്തതായി പരാതി. 48 ലക്ഷം രൂപ വിലയുള്ള AUDEMARS PIGUET കമ്പനിയുടെ വാച്ചാണ് അടിച്ചു തകര്‍ത്തതെന്ന് പരാതിക്കാരനായ മംഗലാപുരം ബട്കല്‍ സ്വദേശി മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 2.45ന് ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 1952 എന്ന വിമാനത്തിലായിരുന്നു ഇസ്മായില്‍ എത്തിയത്.

മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ. എം. ബഷീര്‍ ആണ് സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തെത്തിച്ചത്. ഒരു വാച്ചിനകത്ത് എത്ര സ്വര്‍ണം ഒളിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു. സംശയമുണ്ടെങ്കില്‍ വിദഗ്ധരെ വിളിച്ചു വരുത്തി അഴിച്ചു പരിശോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എട്ടുവര്‍ഷത്തോളം പഴക്കമുള്ള വാച്ച് ഇസ്മായിലിന് നല്‍കിയത് അദ്ദേഹത്തിന്റെ സഹോദരനാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ. എം ബഷീര്‍ പറഞ്ഞു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

web desk 1: