X

ഇന്ന് കർക്കിടകം ഒന്ന്: പിതൃസ്മരണയിൽ ബലിതർപ്പണം നടത്തി പതിനായിരങ്ങൾ

കർക്കിട വാവ് ദിവസമായ ഇന്ന് പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു . ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളാണ് എത്തിയിരിക്കുന്നത്.ആലുവ മണപ്പുറത്ത് ബലി തര്‍പ്പണം പുലര്‍ച്ചെ ഒരു മണിയോടെ തുടങ്ങി.തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ പുലർച്ചെ 2 മണിക്ക് കർക്കടക വാവ് ബലിതർപ്പണം ആരംഭിച്ചു.
വയനാട് തിരുനെല്ലിയിൽ പുലർച്ചെ 3 മണിക്ക് ബലിതർപ്പണം തുടങ്ങി.കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടിയാല്‍ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിര്‍ബന്ധമില്ലെന്നാണ് വിശ്വാസം.

കര്‍ക്കിടക വാവ് പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  അവധിയായിരിക്കും. എന്നാല്‍ ബാങ്കുകള്‍ക്ക് അവധി ബാധകമല്ല.

webdesk15: