X

വിശ്വാസ വോട്ടെടുപ്പ്; കര്‍ണാടകയില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം

ബംഗളുരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യനീക്കം. വിശ്വാസ വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കെയാണ് സഖ്യകക്ഷികളുടെ പുതിയ തന്ത്രം. ചര്‍ച്ച നീണ്ടു പോയാല്‍ വിശ്വാസ വോട്ടെടുപ്പ് ഇനി തിങ്കളാഴ്ചയേ നടത്താനാവു. അതേ സമയം ചര്‍ച്ച ഇന്ന് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

സഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സമയപരിധിയില്ലാതെ സംസാരിക്കാനുള്ള അവസരവും നല്‍കും.

16 വിമത എം.എല്‍.എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിശ്വാസ വോട്ടെടുപ്പ്. രാജി വെച്ച 12 എം.എല്‍.എമാരും മുംബൈയില്‍ തുടരുകയാണ്. സഭയില്‍ എത്തില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

web desk 1: