X

കര്‍ണ്ണാടകയിലെ മാസ്റ്റര്‍ മൈന്‍ഡ് മറ്റാരുമല്ല, വേണുഗോപാലിന്റെ വെളിപ്പെടുത്തല്‍

 

കോഴിക്കോട്: കര്‍ണ്ണാടകയില്‍ ജെ.ഡി.എസുമായുള്ള മതേതര സംഖ്യത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ രാഹുല്‍ ഗാന്ധിയുടെതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ.സി വേണുഗോപാല്‍. തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ തറപറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കര്‍ണ്ണാടകയില്‍ എക്‌സിറ്റ് പോള്‍ വന്നപ്പോള്‍ തന്നെ തങ്ങള്‍ക്കക് ചില സംശയങ്ങള്‍ ഉണ്ടായെന്നും, ഒരു പ്ലാന്‍ ബി വേണമെന്ന് രാഹുല്‍ അംഗീകരിക്കുകയും കോണ്‍ഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാതെ വരികയാണെങ്കില്‍ സ്ഥാനമാനങ്ങള്‍ക്കു പിന്നാലെ പോകാതെ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള നീക്കം നടത്തുകയാണു വേണ്ടതെന്നും രാഹുല്‍ പറഞ്ഞതായി വേണുഗോപാല്‍ പറഞ്ഞു.ജെ.ഡി.എസുമായി ഉപാധികളില്ലാത്ത സംഖ്യതീരുമാനം രാഹുലിന്റെതാണ്. സഖ്യകക്ഷിക്കു മുഴുവന്‍ സമയ മുഖ്യമന്ത്രി സ്ഥാനം കൊടുത്തതില്‍ ഖേദമില്ലെന്നും കര്‍ണാടകയിലെ സഖ്യം ഉറച്ച രീതിയില്‍ മുന്നോട്ടു പോകുമെന്നും വേണുഗോപാല്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനുള്ള സംവിധാനം കര്‍ണാടകയില്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ ബൂത്ത് തലത്തില്‍ തന്നെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഒരു കേഡര്‍പാര്‍ട്ടിയല്ലെങ്കില്‍ കൂടിയും പകുതിയെങ്കിലും കേഡര്‍ പാര്‍ട്ടിയെപ്പോലെയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

chandrika: