X
    Categories: NewsViews

വിശ്വാസ വോട്ടെടുപ്പില്‍ പരാജയം; കര്‍ണാടകയില്‍ കുമാരസ്വാമി വീണു

ബംഗളൂരു: കര്‍ണാടകയില്‍ പതിനാല് മാസത്തെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ വീണു. സഭയില്‍ ഇന്നു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കുമാസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാറിന് ഭൂരിപക്ഷം നേടാനായില്ല. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലംപൊത്തിയത്. 99 പേര്‍ കുമാരസ്വാമി സര്‍ക്കാറിനെ അനുകൂലിച്ചപ്പോള്‍ 105 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു.

പതിനാറ് കോണ്‍ഗ്രസ്- ജെ ഡി എസ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. ഡിവിഷന്‍ ഓഫ് വോട്ട് രീതി പ്രകാരമാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്.  224 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 118 അംഗങ്ങളാണ് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ്-78, ജെ ഡി എസ്-37, ബി എസ് പി-1, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബി ജെ പിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു. പതിന്നാലുമാസമാണ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്.

web desk 1: