X

കരുനാഗപ്പള്ളി ലഹരിക്കടത്ത്; സി.പി.എം നേതാവും കടത്തുസംഘവുമായുള്ള ബന്ധം പുറത്ത്

കൊല്ലത്തെ പാന്‍ മസാല കടത്തുമായി ബന്ധമില്ലെന്ന് സിപിഎം കൗണ്‍സില്‍ലറുടെ വാദം പൊളിയുന്നു. കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍ മസാല പിടിച്ച സംഭവത്തില്‍ സിപിഎം നേതാവ് ഷാനവാസും കടത്ത് സംഘവുമായുള്ള ബന്ധമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഷാനവാസിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പ്രതി ഇജാസ് പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പാന്‍മസാല വന്‍ ശേഖരം പോലീസ് പിടികൂടുന്നതിന് വെറും നാല് ദിവസം മുന്‍പെടുത്ത ചിത്രമാണിത്. ഷാനവാസിനും ഇജാസിനും ഒപ്പം ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ നേതാക്കളും ചിത്രത്തിലുണ്ട്.

എന്നാല്‍ ഇജാസ് പിടിയിലായത് മനസ്സിലാക്കിയ ഇവര്‍ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരുന്നു

രണ്ട് ദിവസത്തിന് മുന്‍പാണ് പച്ചക്കറികള്‍ക്ക് ഒപ്പം രണ്ടു ലോറികളിലായി കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എം ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. എന്നാല്‍ വാഹനം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.

webdesk11: