X

ഇ.പി.ജയരാജനെതിരെയായ സാമ്പത്തിക ആരോപണം; യു.ഡി.എഫ് സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് എതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് സത്യഗ്രഹം ഇന്ന്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രാവിലെ 10ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.

യു.ഡി.എഫ് കണ്‍വീനറുടെ അധ്യക്ഷതില്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലികുട്ടി, കെ.പി.എ മജീദ്, മോന്‍സ് ജോസഫ്, എ.എ അസീസ്, എന്‍.കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, മാണി സി കാപ്പന്‍, സി.പി ജോണ്‍, ജോണ്‍ ജോണ്‍, എന്‍.രാജന്‍ ബാബു തുടങ്ങിയവര്‍ പറഞ്ഞു.

webdesk11: