X

മൂന്ന് മാസം മുമ്പ് ഭാര്യ ബൈക്കിടിച്ച് മരിച്ച അതേ സ്ഥലത്ത് ഭര്‍ത്താവും ബൈക്കപടകത്തില്‍ മരിച്ചു

മൂന്നുമാസം മുമ്പ് ഭാര്യ ബൈക്കിടിച്ച് മരിച്ച അതേ സ്ഥലത്ത് ഭര്‍ത്താവും ബൈക്ക് അപകടത്തില്‍ മരിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് ചന്തിരൂര്‍ കൂട്ടുങ്കല്‍ പുരുഷോത്തമന്‍ (71) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം. പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഞായറാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലോട്ടറി കച്ചവടം നടത്തുകയാണ് ഇദ്ദേഹം. ലോട്ടറി കാറ്റില്‍ പറന്നു പോയപ്പോള്‍ അത് എടുക്കാന്‍ ശ്രമിക്കവെ ബൈക്ക് ഇടിക്കുകയായിരുന്നു.

ഇതേ സ്ഥലത്ത് ഒക്ടോബര്‍ 20ന് ഉണ്ടായ അപകടത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ മാലതി മരിച്ചത്. റോഡ് മുറിച്ച് കടക്കവെ മറ്റൊരു വാഹനത്തെ മറികടന്നു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്.

webdesk11: