X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ജില്ല കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനവുമായി നേതാക്കള്‍

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാങ്ക് തട്ടിപ്പുമായി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി നേ​താ​ക്ക​ൾ. നേ​താ​ക്ക​ളു​ടെ വീ​ഴ്ച​യാ​ണ് ഗു​രു​ത​ര പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി​യ​തെ​ന്ന് പ​ല നേ​താ​ക്ക​ളും ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​നു​ഭാ​വി​ക​ൾ​ക്കും പാ​ർ​ട്ടി​യോ​ടും നേ​താ​ക്ക​ളോ​ടു​മു​ള്ള വി​ശ്വാ​സം ന​ഷ്ട​മാ​യെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ട​ലി​ന് സ​മ്മ​ർ​ദ​മു​ണ്ടാ​ക്കാ​നും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് മു​ഖം ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കാ​നും ജി​ല്ല ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. നി​ക്ഷേ​പ​ക​രു​ടെ പ​ണം മ​ട​ക്കി ന​ൽ​കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്ന് സ​ര്‍ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ജി​ല്ല ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ബാ​ങ്കി​ന്റെ മ​റ​വി​ൽ അ​യ്യ​ന്തോ​ൾ ബാ​ങ്കി​നെ​തി​രെ ഉ​യ​ർ​ത്തു​ന്ന വാ​യ്പ​ത​ട്ടി​പ്പാ​രോ​പ​ണ​വും കൊ​ടു​ങ്ങ​ല്ലൂ​ർ ബാ​ങ്കി​നെ​തി​രെ ഉ​യ​ർ​ത്തു​ന്ന സ്വ​ർ​ണ​ത്ത​ട്ടി​പ്പ് ആ​രോ​പ​ണ​വും ക​മ്മി​റ്റി​യി​ൽ ചോദ്യമുയര്‍ന്നു.

നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ജി​ല്ല ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചു. എ.​സി. മൊ​യ്തീ​നെ പൂ​ർ​ണ​മാ​യി പി​ന്തു​ണ​ച്ച ജി​ല്ല ക​മ്മി​റ്റി, ഇ.​ഡി നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​രോ​ധം ശ​ക്ത​മാ​യി തു​ട​രാ​നും തീ​രു​മാ​നി​ച്ചു.

webdesk13: