kerala
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ജില്ല കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനവുമായി നേതാക്കള്‍
നേതാക്കളുടെ വീഴ്ചയാണ് ഗുരുതര പ്രതിസന്ധിക്കിടയാക്കിയതെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിൽ സി.പി.എം ജില്ല കമ്മിറ്റിയിൽ കടുത്ത വിമർശനവുമായി നേതാക്കൾ. നേതാക്കളുടെ വീഴ്ചയാണ് ഗുരുതര പ്രതിസന്ധിക്കിടയാക്കിയതെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടി.
പ്രവർത്തകർക്കും അനുഭാവികൾക്കും പാർട്ടിയോടും നേതാക്കളോടുമുള്ള വിശ്വാസം നഷ്ടമായെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഈ സാഹചര്യത്തിൽ സർക്കാർ തലത്തിൽ ഇടപെടലിന് സമ്മർദമുണ്ടാക്കാനും ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മുഖം രക്ഷിക്കാനുള്ള നടപടികളെടുക്കാനും ജില്ല കമ്മിറ്റി തീരുമാനിച്ചു. നിക്ഷേപകരുടെ പണം മടക്കി നൽകാൻ പദ്ധതി തയാറാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും തിങ്കളാഴ്ച ചേർന്ന ജില്ല കമ്മിറ്റി തീരുമാനിച്ചു.
ബാങ്കിന്റെ മറവിൽ അയ്യന്തോൾ ബാങ്കിനെതിരെ ഉയർത്തുന്ന വായ്പതട്ടിപ്പാരോപണവും കൊടുങ്ങല്ലൂർ ബാങ്കിനെതിരെ ഉയർത്തുന്ന സ്വർണത്തട്ടിപ്പ് ആരോപണവും കമ്മിറ്റിയിൽ ചോദ്യമുയര്‍ന്നു.
നിയമനടപടിയുമായി മുന്നോട്ടു പോകാൻ ജില്ല കമ്മിറ്റി നിർദേശിച്ചു. എ.സി. മൊയ്തീനെ പൂർണമായി പിന്തുണച്ച ജില്ല കമ്മിറ്റി, ഇ.ഡി നീക്കത്തിനെതിരെ പ്രതിരോധം ശക്തമായി തുടരാനും തീരുമാനിച്ചു.
kerala
UDF സ്ഥാനാർത്ഥിയുടെ മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
മുസ്ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്
മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.
രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. മുസ്ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്.
kerala
ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.
crime
ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് തലസ്ഥാനത്തെ ഹോട്ടലില്‍ വച്ചായിരുന്നു മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐഎഫ്എഫ്കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്.
-
kerala3 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india3 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india4 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india3 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

