X

‘ഇന്ത്യക്കാരനെന്ന നിലയില്‍ തനിക്ക് അഭിമാനിക്കാന്‍ സാധിക്കില്ല’ ; കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി അമര്‍ത്യ സെന്‍

ജമ്മു കശ്മീരില്‍ പ്രത്യേക പദവി എടുത്തു മാറ്റിയ കേന്ദ്രത്തിന്റെ നടപടിയ്‌ക്കെതിരെ പ്രതികരണവുമായി നോബേല്‍ ജേതാവും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍.

ലോകത്ത് ജനാധിപത്യ സംവിധാനം നടപ്പിലാക്കാന്‍ ഒരുപാട് പ്രയത്‌നിച്ച ഒരു രാജ്യം എന്ന നിലയില്‍, ജനാധിപത്യ സംവിധാനം തെരഞ്ഞെടുത്ത ആദ്യ പശ്ചിമ ലോകരാഷ്ട്രമെന്ന നിലയ്ക്ക് നമ്മുടെ നടപടികള്‍ മൂലം ഇന്ത്യയുടെ മാന്യത നഷ്ടപ്പെടുമ്പോള്‍ ഇന്ത്യക്കാരനെന്ന നിലയ്ക്ക് തനിക്ക് അഭിമാനമില്ല. കശ്മീരിനു പുറത്തു നിന്നുള്ളവര്‍ക്ക് അവിടെ ഭൂമി വാങ്ങിക്കുന്നതില്‍ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തു നീക്കിയതിലും അമര്‍ത്യ സെന്‍ വിമര്‍ശനം ഉന്നയിച്ചു.

അനുച്ഛേദം 370 റദ്ദാക്കുമ്പോള്‍ കശ്മീരില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത് അതിന്റെ ഭാഗമാണെന്നുമുള്ള സര്‍ക്കാര്‍ വാദത്തെ അമര്‍ത്യ സെന്‍ പരിഹസിച്ചു
ഇത്തരം വാദങ്ങള്‍ കൊളോണിയലിസത്തിന്റെ ഏറ്റവും വലിയ ഒഴിവുകഴിവുകളാണെന്നും ഇങ്ങനെയാണ് 200 വര്‍ഷം ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

web desk 3: