X

ആസിഫ കൊലപാതകം: വിചാരണക്ക് സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി: കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരി ആസിഫ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ വിചാരണ സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. കേസ് ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആസിഫയുടെ മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

 

ഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നതു വരെയാണ് സ്‌റ്റേ. മെയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
വിചാരണ നീതിപൂര്‍വമല്ലെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിചാരണ സ്റ്റേ ചെയ്തത്. എന്നാല്‍ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

chandrika: