X

കവളപ്പാറ ദുരന്തം: സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങും

മലപ്പുറം: കവളപ്പാറയില്‍ വ്യാഴാഴ്ച്ചയുണ്ടായ ഉരുള്‍പൊട്ടലില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള സൈന്യത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചില്‍ രാവിലെ തുടങ്ങും. കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ അമ്പതിലേറെ പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്.

മുപ്പതിലധികം വീടുകള്‍ മണ്ണിനിടയില്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഇങ്ങോട്ട് എത്തിപ്പെടാനുള്ള വഴികള്‍ അടഞ്ഞതും ദുരന്തം പുറംലോകമറിയാന്‍ വൈകിപ്പോയിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.

chandrika: