X

വൈറ്റ് വാട്ടര്‍ കയാക്കിങിന് കോഴിക്കോട് തുടക്കമാവുന്നു

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ വൈറ്റ് വാട്ടര്‍ കയാക്കിങിന് നാളെ കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് തുടക്കമാവും. മലബാറിന്റെ സാഹസിക വിനോദ സഞ്ചാര മേഖലക്ക് പുത്തനുണര്‍വേകി ഇതിനോടകം ലോക ശ്രദ്ധയാകര്‍ഷിച്ച ചാമ്പ്യന്‍ഷിപ്പില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നൂറോളം താരങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് സംഘടിപ്പിക്കുന്നത്.

26ന് രാവിലെ 10 മണിക്ക് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പരിപാടികള്‍ 28ന് സമാപിക്കും.

chandrika: