X

കായംകുളം കൊലപാതകം; വെറ്റ മുജീബിനെ പിടികൂടി

കായംകുളം:കുപ്രസിദ്ധ ഗുണ്ടാ തലവന്‍ വെറ്റമുജീബിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കായംകുളം പോലീസ് അറസ്റ്റ് ചെയ്തു.കായംകുളത്തെ മത്സ്യവ്യാപാരിയായ ‘വൈദ്യന്‍ വീട്ടില്‍ തറയില്‍ സിയാദ് (35) നടുറോഡില്‍ വെച്ചു കുത്തി കൊലപെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വെറ്റമുജീബ്. സിയാദിന്റെ മരണത്തോട് അനുബന്ധിച്ചു ഉണ്ടായ സംഘര്‍ത്തില്‍ വെറ്റമുജീബിന് വെട്ടേറ്റിരുന്നു. ഇതെ തുടര്‍ന്ന് മുജീബ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ വിവരം കായംകുളം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി വൈകി എത്തി പോലീസ് പിടിയികൂടിയത്.

മുജീബിന്റെ കൂട്ടാളിയും സംശയത്തിന്റെ നിഴലിലുള്ള മുനിസിപ്പല്‍ കൗണ്‍സിലറെയും പോലീസ് നേരിത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.കഴിഞ്ഞ ദിവസം രാത്രി 10.40 മണിയോടെയായിരുന്നു എം.എസ്.എം ഹൈസ്‌ക്കൂളിന് മുന്നില്‍ വെച്ചു സിയാദും സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കെ മുജീബിന്റെ കയ്യില്‍ നിന്നും കുത്തേറ്റത്. ആദ്യം കാലിലും പിന്നീട് നെഞ്ചിലുമായിരുന്നു കുത്തേറ്റത്.

കൂടെയുണ്ടായിരുന്നവര്‍ കായംകുളം ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിപ്പോഴേക്കും ജീവന്‍ നഷ്ടമായി, സിയാദിന്റെ മരണത്തെ തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ കൊലയാളി വെറ്റ മുജീബിനെ തേടി നടന്നപ്പോള്‍ എരുവയില്‍ ക്വോട്ടേഷന്‍ സംഘം തമ്പടിക്കുന്ന കോയിക്കപ്പടിക്കല്‍ മുജീബ് ഉണ്ടെന്ന വിവരം ലഭിച്ചു. അവിടെ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ സിയാദിന്റെ അനുജന്റെ റജീഷിനും മുജീബിനും വെട്ടേറ്റത്. റജീഷ് ഇപ്പോള്‍ചികില്‍സയിലാണ്. വീണ്ടും ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെറ്റമുജീബും മാതാപിതക്കളും താമസിക്കുന്ന ചെമ്പകപ്പള്ളി ഭാഗത്തെ വാടക വീട് അക്രമിക്കപ്പെടുകയും ചെയ്തു.

 

web desk 1: