X

കേരളത്തിന് കേന്ദ്രബജറ്റില്‍ വട്ടപ്പൂജ്യം :

 

കേരളത്തിന് കേന്ദ്രബജറ്റില്‍ വട്ടപ്പൂജ്യം. സംസ്ഥാനങ്ങള്‍ക്കുള്ള പലിശരഹിതവായ്പ ഒഴിച്ചാല്‍ സംസ്ഥാനത്തിന് യാതൊന്നും നേട്ടമായില്ല. റെയില്‍വെയുടെ കാര്യത്തിലും പ്രതീക്ഷിച്ചിരുന്ന എയിംസ് മെഡിക്കല്‍ കോളജിന്‍രെ കാര്യത്തിലും കോച്ച് ഫാക്ടറിയുടെ കാര്യത്തിലുമെല്ലാം കേരളത്തെ ബി.ജെ.പി സര്‍കക്കാര്‍ കണക്കറ്റ് അവഗണിച്ചു.
ജി.എസ്.ടി വിഹിതത്തിലാണ് കേരളം കാതോര്‍ത്തിരുന്നതെങ്കിലും അതുമുണ്ടായില്ല. കേരളത്തിന്റെ സാമ്പത്തികപ്രതിസന്ധിക്ക് ഇനി കടമെടുപ്പ് മാത്രമാണ് ഏക ആശ്രയം. കെ.റെയിലിന് അനുമതി കിട്ടുമെന്ന ഇടതുസര്‍ക്കാരിന്‍രെ പ്രതീക്ഷയും അസ്ഥാനത്തായി. സഹകരണമേഖലയെ കടന്നുപിടിക്കുന്ന തരത്തില്‍ പഞ്ചായത്തുകള്‍ തോറും സഹകരണസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് പറയുന്നത് സംസ്ഥാനാധികാരത്തിലുള്ള കൈകടത്തലായി. തൊഴിലുറപ്പ് പദ്ധതിയിലും നിലവിലെ അവസ്ഥയില്‍നിന്ന ്മാറ്റമൊന്നുമില്ല. പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ് എന്ന പുനരധിവാസപദ്ധതിയും കേന്ദ്രം കണ്ട മട്ട് നടിച്ചില്ല. ഫലത്തില്‍ കര്‍ണാടകത്തെ പേരെടുത്ത് പറഞ്ഞ് അനുവദിച്ച തുക പോലും കേരളത്തിനുണ്ടായില്ല. പൊതുതിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് നേടുമെന്ന് കേരളത്തെക്കുറിച്ച് ബി.ജെ.പി വായിട്ടടിക്കുമ്പോഴാണ ്ഈ പരിഹാസവും അവഗണനയും. എയിംസിനായി കോഴിക്കോട് കിനാലൂരില്‍ സ്ഥലവുമെടുത്ത് കാത്തിരിക്കുകയാണ് കേരളം. കോച്ച് ഫാക്ടറിക്കായി അക്വയര്‍ചെയ്ത ഭൂമിയും അനിശ്ചിതത്വത്തിലാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ കാര്യത്തിലും കേരളത്തിന് യാതൊന്നുമില്ല.

Chandrika Web: