X

കേരള എഞ്ചിനീയർ ഫോറം ദമ്മാം ഘടകം രൂപീകരിക്കുന്നു = ദമ്മാം. കേരള എഞ്ചിനീയർ ഫോറം ദമ്മാം ഘടകം രൂപീകരിക്കുന്നതായി സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘എഞ്ചിനീയേഴ്സ് സമ്മിറ്റ്‌ 2023’ എന്ന പേരിൽ ജൂൺ 16 ഉദ്ഘാടന പരിപാടി റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും. അന്നത്തെ ജനറൽബോഡിയിൽ പുതിയ ഭാരവാഹികൾക്ക് രൂപം നൽകും. അൽ ഖുനൈനി പ്രോജക്ട്സ് ഡയറക്ടർ സമീൽ ഹാരിസ്, ഓറിയോൺ എഡ്ജ് സിഇഒ റഷീദ് ഉമർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ജിദ്ദ കേന്ദ്രീകരിച്ച് 1998ൽ രൂപംകൊണ്ട മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മ കേരള എൻജിനിയേർസ് ഫോറം (KEF) പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം റിയാദിലും ഇപ്പോൾ ദമ്മാമിലും ചാപ്റ്ററുകൾ രൂപീകരിക്കുന്നത്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന കെഇഫിന് ടെക്നിക്കൽ ഇൻഫർമേഷൻ ഷെയറിങ്, പ്ലേസ്മെന്റ് സെല്ല്, കലാ-കായിക പോഷണം, സോഷ്യൽ ഗാതറിങ് തുടങ്ങിയവയാണ് ലക്ഷ്യം. വാർത്താ സമ്മേളനത്തിൽ അഫ്താബ് റഹ്മാൻ, മുഹമ്മദ് ഷഫീഖ്, ഫസീല സുബൈർ, സയ്ദ് പനക്കൽ, അബ്ദുൽ ഗഫൂർ, മുഹമ്മദ് അൻസാർ പങ്കെടുത്തു.

ദമ്മാം: കേരള എഞ്ചിനീയർ ഫോറം ദമ്മാം ഘടകം രൂപീകരിക്കുന്നതായി സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘എഞ്ചിനീയേഴ്സ് സമ്മിറ്റ്‌ 2023’ എന്ന പേരിൽ ജൂൺ 16 ഉദ്ഘാടന പരിപാടി റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും.
അന്നത്തെ ജനറൽബോഡിയിൽ പുതിയ ഭാരവാഹികൾക്ക് രൂപം നൽകും.
അൽ ഖുനൈനി പ്രോജക്ട്സ് ഡയറക്ടർ സമീൽ ഹാരിസ്, ഓറിയോൺ എഡ്ജ് സിഇഒ റഷീദ് ഉമർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.

ജിദ്ദ കേന്ദ്രീകരിച്ച് 1998ൽ രൂപംകൊണ്ട മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മ കേരള എൻജിനിയേർസ് ഫോറം (KEF) പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം റിയാദിലും ഇപ്പോൾ ദമ്മാമിലും ചാപ്റ്ററുകൾ രൂപീകരിക്കുന്നത്.
ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന കെഇഫിന് ടെക്നിക്കൽ ഇൻഫർമേഷൻ ഷെയറിങ്, പ്ലേസ്മെന്റ് സെല്ല്, കലാ-കായിക പോഷണം, സോഷ്യൽ ഗാതറിങ് തുടങ്ങിയവയാണ് ലക്ഷ്യം. വാർത്താ സമ്മേളനത്തിൽ അഫ്താബ് റഹ്മാൻ, മുഹമ്മദ് ഷഫീഖ്, ഫസീല സുബൈർ, സയ്ദ് പനക്കൽ, അബ്ദുൽ ഗഫൂർ, മുഹമ്മദ് അൻസാർ പങ്കെടുത്തു.

webdesk13: