X

ദുരിതാശ്വാസ പ്രവര്‍ത്തനം: വിവരങ്ങള്‍ക്കും മറ്റും കലക്ടറുടെ നേതൃത്വത്തില്‍ വാട്‌സാപ്പ് ഹെല്‍പ്പ് ലൈന്‍

കോഴിക്കോട്: മഴക്കെടുതികളില്‍ അകപ്പെട്ടിരിക്കുന്ന ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ജില്ലയിലെ നൂറു കണക്കിന് സംഘടനകളും കൊച്ചു കൊച്ചു കൂട്ടായ്മകളുമാണ് മുന്നോട്ട് വരുന്നത്. അത്തരക്കാരിലേക്ക് കൃത്യമായ ആവശ്യങ്ങളും മറ്റ് ഔദ്യോഗിക വിവരങ്ങളും കൈമാറാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം 6282998949 നമ്പറില്‍ വാട്‌സാപ്പ് ഹെല്‍പ്പ് ലൈന്‍ തുറക്കുന്നു.

സഹായിക്കാന്‍ തയ്യാറുള്ള കോഴിക്കോട് ജില്ലയിലെ സംഘടനകളും മറ്റ് കൂട്ടായ്മകളും മുകളില്‍ പറഞ്ഞിരിക്കുന്ന നമ്പര്‍ തങ്ങളുടെ ഫോണില്‍ സേവ് ചെയ്ത്, അതിലേക്ക് ഒരു വാട്‌സാപ്പ് മെസേജ് അയച്ചാല്‍ മാത്രം മതി. നിങ്ങളുടെ സഹായങ്ങള്‍ കൃത്യമായി എന്തൊക്കെ, എവിടെയൊക്കെ, എപ്പോഴൊക്കെ ആവശ്യമുണ്ട് എന്നത് കോഴിക്കോട് കലക്ടര്‍ വാട്‌സാപ്പ് മെസേജ് വഴി നേരിട്ട് നിങ്ങളെ അറിയിക്കും. സഹായ സന്നദ്ധത അറിയിച്ചു കൊണ്ട് മെസേജ് അയക്കുന്നവര്‍ നിങ്ങളുടെ സംഘടനയുടെയോ കൂട്ടായ്മയുടെയോ പേര് കൂടി ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ ഫലപ്രദമാകും.

ദയവായി ശ്രദ്ധിക്കുക : ഈ നമ്പറിലേക്ക് ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല. ധാരാളം മെസേജുകള്‍ കൈകാര്യം ചെയ്യുന്ന സമയമായത് കൊണ്ട്, മറുപടികള്‍ അയക്കാനും പ്രയാസമായിരിക്കും. ആവശ്യങ്ങളും വിവരങ്ങളും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളേയും മറ്റ് കൂട്ടായ്മകളേയും ഔദ്യോഗികമായി നേരിട്ട് അറിയിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം. ഈ നമ്പറില്‍ നിന്നും വരുന്ന ഔദ്യോഗിക സന്ദേശങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ദുരുപയോഗപെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

chandrika: