X

സിബിഐ നിലപാട് കടുപ്പിച്ചു; ലാവ്‌ലിന്‍ കേസില്‍ പിണറായിക്കായി ഹരീഷ് സാല്‍വേ വാദിക്കും

കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായിക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ഹരീഷ് സാല്‍വെ ഹാജരാകും. ഇന്ന് ലാവ്‌ലിന്‍ കേസ് പരിഗണിച്ചപ്പോള്‍ നിലവില്‍ പിണറായിയുടെ അഭിഭാഷകനായ എം.കെ. ദാമോദരനാണ് കോടതിയെ ഇക്കാര്യം അറിയിച്ചതാണ്.

ലാവ്‌ലിന്‍ കേസില്‍ സിബിഐ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് ഹരീഷ് സാല്‍വേയെ കേസ് ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം കേസില്‍ ഇനി എന്നു വാദം കേള്‍ക്കണമെന്ന കാര്യം കോടതി ഇന്നു പരിഗണിക്കും.

ഇന്നു രാവിലെ കേസ് പരിഗണിച്ചപ്പോള്‍ വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റിവയ്ക്കാനാണ് കോടതി തീരുമാനിച്ചത്. എന്നാല്‍, അടുത്ത തവണ പിണറായി വിജയന് വേണ്ടി ഹരീഷ് സാല്‍വേ ഹാജരാകുന്നത് അറിയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.

രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന അഭിഭാഷകനാണ് ഹരീഷ് സാല്‍വെ. മുകേഷ് അംബാനി, രത്തന്‍ ടാറ്റ, സല്‍മാന്‍ ഖാന്‍, ലളിത് മോഡി തുടങ്ങിയ വന്‍കിടക്കാര്‍ക്കുവേണ്ടി ഹാജരാകാറുള്ള അഭിഭാഷകനെന്ന നിലയില്‍ പ്രഗല്‍ഭനാണ് അദ്ദേഹം. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ബിജെപിക്കു വേണ്ടി ഹാജരായതും ഹരീഷ് സാല്‍വേയായിരുന്നു.

chandrika: