X

സോളാര്‍ റിപ്പോര്‍ട്ട് വായിക്കാന്‍ വന്‍ തിരക്ക്; നിയമസഭയുടെ വെബ്‌സൈറ്റ് നിശ്ചലമായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തുവെച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കാന്‍ വന്‍ തിരക്ക്. റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം വായനക്കാരുടെ തിരക്ക് കാരണം നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി.

1073 പേജുള്ള റിപ്പോര്‍ട്ട് നാലു വാല്യങ്ങളിലായാണ് സഭയുടെ മേശപ്പുറത്ത് വെച്ചത്. റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് മേശപ്പുറത്തു വെച്ചതിനു പിന്നാലെ നിരവധി ആളുകള്‍ വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുകയായിരുന്നു.

 

ഇംഗ്ലീഷിലുള്ള നാലു ഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് സമ്മേളനം അവസാനിച്ച ശേഷമാണ് മലയാളം പരിഭാഷ സൈറ്റില്‍ ചേര്‍ത്തത്. ഇതുസംബന്ധിച്ച് അറിയിപ്പ് വന്നതോടെ സൈറ്റിന്റെ വേഗം കുറഞ്ഞു. വലിപ്പമേറിയ ഫയല്‍ ആയതിനാലാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ കാലതാമസം നേരിടുന്നതെന്നായിരുന്നു ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം. എന്നാല്‍ ഇപ്പോള്‍ സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്.

chandrika: