X

കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജ് ലോക നെറുകയിലേക്ക്

രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ‘പോലീസ് ഫേസ്ബുക്ക് പേജ്’ എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്.

ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേജിനെ(NYPD) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ തന്നെ പോലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്.

പ്രളയത്തിന്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങള്‍ക്കൊപ്പം നിന്നവരെ ഈ ഘട്ടത്തില്‍ നന്ദിയോടെ സ്മരിക്കുന്നുവെന്നും അഭിമാനകരമായ ഈ നേട്ടം കൈവരിക്കാന്‍ കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകള്‍ക്ക് സഹായകരമായ ഏവരുടെയും പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു എന്ന അടികുറുപ്പോടെ കേരളപോലീസ് ഫെയ്‌സ്ബുക്ക് പേജിലുടെ അറിയിച്ചു.

chandrika: