X
    Categories: keralaNews

കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതില്‍ നിന്ന് പൊലീസ് പിന്‍മാറുന്നു

തിരുവനന്തപുരം: കോവിഡ് രോഗികളുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതില്‍ നിന്ന് പൊലീസ് പിന്മാറുന്നു. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കോവിഡ് രോഗികളുടെ പട്ടിക വലിയ രീതിയില്‍ നീണ്ടതോടെയാണ് പൊലീസിന് ഈ പട്ടിക തയ്യാറാക്കാന്‍ രംഗത്തിറങ്ങേണ്ടി വന്നത്. എന്നാല്‍, ഇതിനെതിരെ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് രംഗത്ത് വന്നിരുന്നു. അതുപോലെത്തന്നെ, പട്ടിക തയ്യാറാക്കാന്‍ കോവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ സ്വീകരിക്കുന്നതും വിവാദത്തിന് ഇടയാക്കിയിരുന്നു.

സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ അല്‍പ്പം കഠിന പ്രയത്‌നം ആയിരുന്നു എന്നാണ് പോലീസ് വിലയിരുത്തുന്നത്. ക്രമസമാധാന ശ്രമങ്ങളെ ഇത് ബാധിക്കുന്ന ഒരു പശ്ചാത്തലം കൂടിയുണ്ടായിരുന്നു. ഇതുകൊണ്ടുകൂടിയാണ് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിന് തൊട്ടുപിന്നാലെ ഡിജിപി ഇത്തരമൊരു ഉത്തരവ് പുറത്തിറക്കാന്‍ കാരണം. ഘട്ടം ഘട്ടമായി സമ്പര്‍പട്ടിക തയ്യാറാക്കല്‍ വീണ്ടും ആരോഗ്യ വകുപ്പിന് കൈമാറാനാണ് നിര്‍ദേശം.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: