X

കേരളത്തിൽ 72 യാത്രാ ഫ്യൂവൽസ് ഔട്ട്ലൈറ്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി ആന്റണി രാജു.

കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ കേരളത്തിൽ 72 യാത്രാ ഫ്യൂവൽസ് ഔട്ട്ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ പൊൻകുന്നത്തെ യാത്രാ ഫ്യൂവൽസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നര വർഷം മുൻപ് ആരംഭിച്ച ഈ പദ്ധതിയിൽ ഇപ്പോൾ 14 ഔട്ട്ലെറ്റുകളാണ് ഉള്ളത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഏറ്റവും വലിയ ഡീലർ ആയി കെ.എസ്.ആർ.ടി.സി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഉടമസ്ഥതയിൽ പമ്പുകൾ ആരംഭിക്കുമ്പോൾ മായമില്ലാത്തതും അളവിലോ തൂക്കത്തിലോ കുറയാതെ ഇന്ധനം ലഭിക്കുമെന്നതിനാൽ കൂടുതൽ പൊതുജനങ്ങൾ ഇത്തരം പമ്പുകളെ ആശ്രയിക്കും. ഈ പമ്പുകൾ തുടങ്ങാനായി കെ.എസ്.ആർ.ടി.സിക്ക് മുതൽ മുടക്കില്ല. കമ്മീഷൻ ഇനത്തിലും സ്ഥലത്തിന്റെ വാടകയായും ലഭിക്കുന്ന തുകയിലൂടെ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കാം. കെ.എസ്.ആർ.ടി.സിയിൽ അധികം വരുന്ന ജീവനക്കാരെ ഇത്തരം പമ്പുകളിൽ വിവിധ ജോലികൾക്കായി നിയോഗിക്കുകയും ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

webdesk15: