X

ദ കേരളസ്റ്റോറി സിനിമയേക്കാള്‍ രാഷ്ട്രീയമെന്ന് ദ ഹിന്ദു

ദ കേരളസ്‌റ്റോറി സിനിമ രാഷ്ട്രീയമാണ് ലക്ഷ്യം വെക്കുന്നതെന്ന് ദ ഹിന്ദു ദിനപത്രം സിനിമാഅവലോകനത്തില്‍ പറയുന്നു. സംവിധായകന്‍ ഇതിനായി നടത്തിയതെന്ന ്പറയുന്ന ഗവേഷണം വാട്‌സാപ്പുകളില്‍നിന്നാണ്. അതില്‍ പറയുന്ന ഡയലോഗുകള്‍ മിക്കതും യഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. കേരളത്തിലെ അന്തരീക്ഷത്തില്‍നിന്ന് അഫ്ഗാനിലേക്ക് പോയെന്ന് പറയുന്ന ഹിന്ദുപെണ്‍കുട്ടികളുടെ അവസ്ഥയും എണ്ണവും പെരുപ്പിച്ചതാണ്. സംവിധായകന്‍ ശ്രമിച്ചത് പ്രാദേശികരാഷ്ട്രീയം മുതലാക്കാനാണ്. സിനിമയില്‍ ആദാ ശര്‍മ അവതരിപ്പിച്ച പ്രധാനകഥാപാത്രം നിലവാരം പുലര്‍ത്തിയെന്നും മറ്റുള്ളവരുടേത് അമേച്വര്‍ നിലവാരം മാത്രമേ യുള്ളൂവെന്നും പത്രം പറയുന്നു. മുസ്്‌ലിംകളെക്കുറിച്ച് വെറുപ്പ് പ്രചരിപ്പിക്കാന്‍ മാത്രമേ സിനിമ ഉപകരിക്കൂ. ചിന്തിക്കാനായി വലുതായൊന്നുമില്ലതാനും. ഇസ്്‌ലാമികസ്‌റ്റേറ്റിന്റെ തീവ്രവാദപ്രവര്‍ത്തനത്തിനായി മതംമാറ്റിയെന്ന് പറയുന്ന കുട്ടികളുടെ എണ്ണം സാങ്കല്‍പികം മാത്രമാണ്. എന്തുകൊണ്ട് ഫലസ്തീനിലേക്ക് ഈ പെണ്‍കുട്ടികളെ കൊണ്ടുപോയില്ലെന്നതിന് കഥയില്‍ ഉത്തരമില്ല. ബുദ്ധിപരമായല്ല സിനിമയും കഥയും- ദ ഹിന്ദു അവലോകനം പറയുന്നു.

Chandrika Web: