X

അരിക്കൊമ്പന്റെ ജീവിതം സിനിമയാവുന്നു

ചിന്നക്കനാലില്‍ അക്രമം വിതച്ചതിനെ തുടര്‍ന്ന് പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ ജീവിതം ബിഗ് സ്‌ക്രീനിലേക്ക്. അരിക്കൊമ്പന്‍ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രയേഷന്‍സിന്റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയ ആണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറക്കി.

ഒരു പിടിയാനയേയും കുട്ടിയാനയേയുമാണ് പോസ്റ്ററില്‍ കാണുന്നത്. സുഹൈല്‍ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. അരിക്കൊമ്പന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് വഴിതുറക്കുന്നതായിരിക്കും ചിത്രം എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

അരിക്കൊമ്പന്‍ വാര്‍ത്തകള്‍ നിറയുന്നതിനിടെയാണ് സിനിമ പ്രഖ്യാപിച്ചത്.

webdesk13: