X

അയോധ്യയില്‍ കെ.എഫ്.സി തുറക്കാം; പക്ഷേ വെജ് ഭക്ഷണം മാത്രമേ വിളമ്പാവൂ

അയോധ്യയില്‍ രാമക്ഷേത്രത്തില്‍ നിന്ന് ഒരു കി.മീ അകലെ ഡോമിനോസ് ഔട്ട്ലെറ്റ് സ്ഥാപിച്ചതിന് പിന്നാലെ കൂടുതല്‍ ഭക്ഷ്യ ശൃംഖല ഔട്ട്ലെറ്റുകളെ സ്വാഗതം ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.

മെനുവില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പുമെങ്കില്‍ അയോധ്യയില്‍ കെ.എഫ്.സിയുടെ ഔട്ട്ലെറ്റ് തുറക്കാന്‍ അനുമതി നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ മണീകണ്ട്രോളിനോട് പറഞ്ഞു.

കെ.എഫ്.സി അവരുടെ യൂണിറ്റ് അയോധ്യ-ലഖ്നൗ ദേശീയ പാതയില്‍ ആരംഭിച്ചത് ഇവിടെ ഞങ്ങള്‍ നോണ്‍ വെജ് ഭക്ഷണം അനുവദിക്കാത്തത് കൊണ്ടാണ്. വേജിറ്റേറിയന്‍ ഭക്ഷണം മാത്രം വില്‍ക്കുമെങ്കില്‍ അവര്‍ക്കും ഒരിടം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്,’ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വിശാല്‍ സിങ് പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കി.മീ ചുറ്റളവിലെ പഞ്ച് കോശി മാര്‍ഗ് എന്ന പാതയില്‍ മദ്യവും മാംസവും നിരോധിച്ചിട്ടുണ്ട്. മാംസത്തിന് വിലക്കേര്‍പ്പെടുത്തിയത് അയോധ്യയില്‍ മാത്രമല്ല, ഹരിദ്വാറിലും സമാനമായ വിലക്കുകളുണ്ട്. ഹരിദ്വാര്‍-രൂര്‍ക്കി ദേശീയ പാതയിലാണ് ഇവിടെ കെ.എഫ്.സിയുടെ ഔട്ട്ലെറ്റ് ഉള്ളത്. 2020 കോടി രൂപയുടെ ടൂറിസം പദ്ധതികളാണ് അയോധ്യയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

 

webdesk13: