X

വീണ്ടും പിളർന്ന് ജനതാദൾ എസ്; കൊച്ചിയിൽ എ നീലലോഹിതദാസിന്റെ നേതൃത്വത്തിൽ വിമതയോഗം

വീണ്ടും പിളര്‍ന്ന് സംസ്ഥാനത്തെ ജനതാദള്‍ എസ്. കൊച്ചിയില്‍ ചേര്‍ന്ന വിമത യോഗത്തില്‍ ആര്‍.ജെ.ഡിയുമായും സമാജ് വാദി പാര്‍ട്ടിയുമായും ചര്‍ച്ചകള്‍ നടത്താന്‍ ഉപസമിതിയെ ചുമതലപ്പെടുത്തി. വേണ്ടി വന്നാല്‍ ജനതാ പാര്‍ട്ടികളില്‍ ലയിക്കുമെന്ന് എ നീലലോഹിതദാസ് വ്യക്തമാക്കി.

സംസ്ഥാന നേതൃത്വം ഈ മാസം 13 ന് തിരുവനന്തപുരത്ത് യോഗം വിളിച്ചിരിക്കെയാണ് എ നീലലോഹിതദാസന്റെ നേതൃത്വത്തില്‍ ഇന്ന് കൊച്ചിയില്‍ വിമതയോഗം ചേര്‍ന്നത്. പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ദയാ വധത്തിന് വിട്ടു നിലവിലെ നേതൃത്വം സുഖലോലുപരായി കഴിയുന്നുവെന്ന് നീലലോഹിതദാസ് ആരോപിച്ചു.

ഇതില്‍ നിന്നൊരു മോചനം ആവശ്യമാണെന്നും ഇതിനായി ദേശീയ തലത്തിലുള്ള ജനതാ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തും. പാര്‍ട്ടിക്ക് സംസ്ഥാന കമ്മിറ്റി എന്നൊന്ന് ഇല്ലെന്നും 13 ന് നടക്കുന്ന നേതൃയോഗത്തെക്കുറിച്ച് അറിയില്ലെന്നും നീലലോഹിതദാസ് പറഞ്ഞു.

പാര്‍ട്ടിയിലെ അസംതൃപ്തരെ സംഘടിപ്പിച്ചു കൊണ്ടാണ് എ നീലലോഹിത ദാസ് ഇന്ന് കൊച്ചിയില്‍ വിമതയോഗം ചേര്‍ന്നത്. സി കെ നാണു അനുകൂലികളും യോഗത്തില്‍ പങ്കെടുത്തു.

 

webdesk13: