X

ഖാലിദ് ഗുരുക്കളുടെ കോല്‍ക്കളി ജീവിതത്തിന് അഞ്ചു പതിറ്റാണ്ട്

കോഴിക്കോട്: പാരമ്പര്യമായി കൈമുതലായി കിട്ടിയ കോല്‍ക്കളി കൊയിലാണ്ടി ബീച്ച് റോഡില്‍ കോപ്ര പാണ്ടിക ശാലയില്‍ താമസിക്കുന്ന അറുപത്തി രണ്ടുകാരനായ കെ വി ഖാലിദ് ഗുരുക്കള്‍ക്ക് ജീവനാണ്. പിതാവിന്റെ ജേഷ്ടന്‍ ഖാദര്‍ ഗുരുക്കളുടെ പ്രേരണയിലാണ് അദ്ദേഹത്തിന്റെ ശിഷ്യന്‍ മമ്മു ഗുരുക്കളില്‍ നിന്ന് കോല്‍ക്കളി പഠിച്ചത്. മാപ്പിള സ്‌കൂളിലെ അഞ്ചാം തരം പഠനം പാതി വഴി നിര്‍ത്തി വീട്ടില്‍ പട്ടിണി കാരണം പതിമൂന്നാം വയസ്സു മുതല്‍ കടലില്‍ പോവലായിരുന്നു. പലപ്പോഴും ജോലിക്ക് പോകാതെ തറവവാട്ടില്‍ മൂത്താപ്പയുടെ കീഴിലുള്ള കോല്‍ക്കളി പരിശീലനം നോക്കിയിരുന്നു കമ്പം തോന്നുകയായിരുന്നു. പിതാവിന് ജോലിക്ക് പോവതെ കോല്‍ക്കളി പരിശിലനം നടത്തുന്നതിനോട് വിയോജിപ്പായിരുന്നു. ഇടക്കിട ജോലിയും കോല്‍ക്കളി പരിശീലനവുമായി വര്‍ഷങ്ങള്‍ കടന്നു. 16 മാത്തെ വയസ്സില്‍ ഈ കലാരൂപം പൂര്‍ണമായും സ്വയത്തമാക്കുകയും ചെയ്തു. മുത്താപ്പയുടെ ശിഷ്യനായ മമ്മു ഗുരുക്കളുടെ കൂടെ വിവിധ സ്ഥലങ്ങളിലെ വിവാഹം,സമ്മേളനങ്ങള്‍, സ്‌കൂള്‍, കോളജ്, മദ്രസ വാര്‍ഷികം, നബിദിനം എന്നി പരിപാടികളില്‍ കോല്‍ക്കളി അവതരിപ്പിക്കാനും കഴിഞ്ഞു.

1989 ല്‍ പ്രിയ ഗുരുനാഥന്‍ മമ്മു ഗുരുക്കളുടെ വിയോഗത്തോടെ കൊയിലാണ്ടി താലൂക്കിലെ ഉള്ളിയേരി പറമ്പിന്റെ മുകളില്‍ അദ്ദേഹം പരിശീലിപ്പിച്ച 20 പേര്‍ അടങ്ങുന്ന സംഘത്തിന് പഠന പൂര്‍ത്തിയാക്കി അരങ്ങില്‍ എത്തിച്ചാണ് കോല്‍ക്കളിയുടെ ഗുരുവായി മാറുന്നത്. 1990ലാണ് ആദ്യമായി കൊയിലാണ്ടി മാപ്പിള സ്‌കൂളില്‍ കലോത്സവത്തിന് 14 പേരെ രണ്ട് മാസത്തെ കഠിന പ്രയത്‌നത്തിലൂടെ പഠിപ്പിച്ചത്. ഇവരെ സബ് ജില്ലാ വരെ എത്തിക്കാനും സാധിച്ചു. 1995 ലെ സ്‌കൂള്‍ കലോത്സവത്തില്‍ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്‌കൂളിന് ജില്ലയില്‍ എ ഗ്രേഡും, 1998ല്‍ കുറ്റിപ്പുറത്ത് നടന്ന സംസ്ഥാന ഹയര്‍സെക്കണ്ടറി കലോത്സവത്തില്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്‌കൂളിന് എ ഗ്രേഡും തൃശ്ശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ മാനന്തവാടി ദ്വാരക സ്‌കൂളിനും എ ഗ്രേഡും ഖാലിദ് പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കണ് ലഭിച്ചത്.

2003 മുതല്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശിനം നല്‍കുന്നത്. 2007 മുതല്‍ 15 കൊല്ലമായി കോഴിക്കോട് ജില്ലയില്‍ നിന്ന് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറിക്ക് സംസ്ഥനാ തലത്തില്‍ എ ഗ്രേഡ് ലഭിക്കുന്നു. ഇത്തവണ തിരുവങ്ങൂര്‍ സ്‌കൂളിനും, കണ്ണൂര്‍ സി എച്ച് എം സ്‌കൂളിനും എഗ്രേഡ് ലഭിച്ചു. കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്‌സിറ്റികളിലെ വിവിധ കോളജുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലനം നല്‍കി ഫെസ്റ്റുകളില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.

കോല്‍ക്കളി എന്ന് കല രൂപത്തെ നില നിര്‍ത്താനായി കെ ഖാദര്‍ ഗുരുക്കള്‍ സ്മാരക കോല്‍ക്കളി സംഘം എന്ന് പേരില്‍ പരിശീലനം കേന്ദ്രവും തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ ആയിര കണക്കിന് പേര്‍ക്ക് കോല്‍ക്കളി പരിശീലനം നല്‍കാന്‍ സാധിച്ചു. വടകരയില്‍ നിന്ന് കൊയിലാണ്ടില്‍ വിവാഹം ചെയ്ത പൈതല്‍ മരക്കാരാണ് മൂത്താപ്പയായ ഖാദര്‍ ഗുരുക്കള്‍ക്ക് കോല്‍ക്കളി പഠിപ്പിച്ചത്. ഈ കല കൊയിലാണ്ടിയില്‍ അന്യം നിന്ന് പോകാതിരിക്കാന്‍ മക്കളായ മുഹമ്മദ് ആഷിഖ്, മുഹമ്മദ് അന്‍ഷിഫ്, മുഹമ്മദ് റാഫി എന്നീ മൂന്ന് പേരും ഇതിനകം അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

webdesk11: