X

“ഇത്ര വലിയ ക്രൂരത ചെയ്യുന്ന സി.പി.എം രാഷ്ട്രീയ പാര്‍ട്ടിയല്ല, ഭീകര സംഘടനയാണ് “

കെ.എം ഷാജഹാന്‍

അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റപത്രത്തില്‍ പറഞ്ഞ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. അവയില്‍ പ്രധാനപ്പെട്ടവ താഴെ കൊടുത്തിരിക്കുന്നു:

  • ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സക്കറിയയെ ഷുക്കൂര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍, 5 പ്രതികള്‍ പിന്തുടരുകയും 8 പ്രതികള്‍ എതിരെ വരികയും ചെയ്തു.തുടര്‍ന്ന് ഷുക്കൂറും സുഹൃത്തുക്കളും മുഹമ്മദ് കുഞ്ഞി എന്ന ആളുടെ വീട്ടിലേക്ക് ഓടിക്കയറി.
  • പ്രതികളില്‍ 12 പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 1016 പേരും ചേര്‍ന്ന് വീട് വളഞ്ഞു. 12.30 മുതല്‍ 2 മണി വരെ ഇവരെ തടഞ്ഞുവച്ചു.
  • ഡി വൈ എഫ് ഐ കണ്ണുപുരം ഈസ്റ്റ് വില്ലേജ് സെക്രട്ടറി ദിനേശന്‍ എന്ന മൈന ദിനേശന്‍ 4 പേരുടേയും ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
  • സിപിഐ എം മൊറാഴ എല്‍ സി അംഗവും ജില്ല സഹകരണ ബാങ്ക് ജീവനക്കാരുമായ സി എന്‍ മോഹന്‍ 4 പേരുടേയും പേരും വിലാസവും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം എ വി ബാബുവിനെ ഫോണില്‍ വിളിച്ചു പറഞ്ഞു.
  • എ വി ബാബു, സി പി എം മുള്ളൂര്‍ എല്‍ സി അംഗം പി പി സുരേഷന്‍, അരിയില്‍ ബ്രാഞ്ച് സെക്രട്ടറി കാരക്കാടന്‍ ബാബു, അരിയില്‍ എല്‍ സി സെക്രട്ടറി യു വി വേണു എന്നിവര്‍ കൂടിയാലോചിച്ച് ഷുക്കൂറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു.
  • ഷുക്കൂറിനെ വയലിലേക്ക് കൊണ്ടുപോയി ആക്രമിച്ചു.ഇരുമ്പ് വടികൊണ്ടുള്ള മര്‍ദ്ദനത്തോടെയായിരുന്നു തുടക്കം. പിന്നീട് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി.
  • കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കെ വി സുമേഷ് നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തില്‍ കുത്തി.
  • ഡി വൈ എഫ് ഐ പാപ്പിനിശേരി ജോയിന്റ് സെക്രട്ടറി പി ഗണേഷന്‍, കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി അനൂപ് എന്നിവരും കഠാര ഉപയോഗിച്ച് മുറിവേലിച്ചു.
  • ഓടുന്നതിനിടയില്‍ പിന്നില്‍ നിന്ന് വെട്ടിവീഴ്ത്തിയായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
  • വയല്‍ വരമ്പില്‍ തമ്പടിച്ചിരുന്ന നാട്ടുകാരടക്കമുള്ള 200 ഓളം പേരില്‍ ആരും ഒന്ന് ശബ്ദമുയര്‍ത്തുക പോലും ചെയ്യാതെ എല്ലാം കണ്ട് നിന്നു.

ഈ വിശദാംശങ്ങളില്‍ നിന്ന് ഒരു കാര്യം പകല്‍ പോലെ വ്യക്തമാണ്. ഓരോ ഘട്ടത്തിലും കൊലപാതകം ആസൂത്രണം ചെയ്തതും, വിചാരണ നടത്തിയും, കൃത്യതയോടെ നടപ്പിലാക്കിയതും പരിപൂര്‍ണ്ണമായി സി പി എം കാര്‍ മാത്രമാണ് എന്നതാണത്.
സി പി എം കരുടെ നേതൃത്വത്തില്‍ നടന്ന ദാരുണമായ ഒരു ആള്‍ക്കൂട്ടകൊലപാതകമായിരുന്നു ഷൂക്കൂറിന്റെത്!

എന്നാല്‍ സി പി എം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത് നോക്കുക:
‘മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പാര്‍ട്ടി നേതാക്കളെ പട്ടുവം പഞ്ചായത്തിലെ അരിയില്‍ വച്ച് മുസ്ലീം ലീഗ് ക്രിമിനലുകള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമായത്. അന്നേ ദിവസം കണ്ണുപുരം പഞ്ചായത്തിലാണ് നിര്‍ഭാഗ്യകരമായ ഒരു കൊലപാതകം നടന്നത് ‘.

ഒരു നിരാലംബനായ ചെറുപ്പക്കാരനെ മുന്നില്‍ നിന്നും പുറകില്‍ നിന്നും ഓടിച്ച് ഒരു വീട്ടില്‍ കയറ്റുക,
എന്നിട്ട് 1000ത്തിലധികം പേര്‍ ചേര്‍ന്ന് വീട് വളയുക,
തുടര്‍ന്ന് അയാളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി കൊല്ലാനുള്ളയാളെന്ന് ഉറപ്പ് വരുത്തുക,
എന്നിട്ട് അയാളുടെ പേരും മേല്‍വിലാസവും ചോദിച്ചറിയുക,
തുടര്‍ന്ന് അയാളെ കൊല്ലാന്‍ തീരുമാനിക്കുക,
എന്നിട്ട് 200 ഓളം പേരുടെ മുന്നില്‍ വച്ച് അതിദാരുണമായി വെട്ടുക കുത്തുക, എന്നിട്ട് ഓടുന്നതിനിടെ, പിന്നില്‍ നിന്ന് വെട്ടിവീഴ്ത്തി കൊല്ലുക !

ഇതെല്ലാം ചെയ്തിട്ട്, ചെയ്യിപ്പിച്ചിട്ട്, ഒന്നും അറിയാത്ത പോലെ’ അന്നേ ദിവസം കണ്ണപുരം പഞ്ചായത്തില്‍ നിര്‍ഭാഗ്യകരമായ ഒരു കൊലപാതകം നടന്നു ‘ എന്ന് പ്രസ്താവനയിറക്കുക !

ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും ഒരു രാഷ്ടീയ പാര്‍ട്ടിയല്ല, മറിച്ചൊരു ഭീകര സംഘടനയാണ്
ഈ ഭീകര സംഘടനയെ നിരോധിക്കണം എന്ന ആവശ്യമാണ് ജനങ്ങള്‍ ഉയര്‍ത്തേണ്ടത്

കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് ഇങ്ങനെ പറയുകയുണ്ടായി: ‘ഒരാള്‍ കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് അയാളെ ആള്‍ക്കൂട്ടം കൊല ചെയ്യുമ്പോള്‍, ഭരണ ഘടനയാണ് കൊല ചെയ്യപ്പെടുന്നത്. ‘ (‘ When a mob lynches a person for the food that she/he eats, it is the Constitution which is lynched’).

ഒരു നിരാലംബനും നിരപരാധിയുമായ ചെറുപ്പക്കാരനെ വലിയൊരു ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് അതിദാരണമായി കൊലപ്പെടുത്തുമ്പോള്‍ ഭരണഘടന എത്ര തവണയാണ് കൊല ചെയ്യപ്പെടുന്നത്?

chandrika: